Friday, May 17, 2024
spot_img

സ്‌ക്രീനില്‍ ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല ഒറ്റിലെ ചാക്കോച്ചന്‍; സ്‌റ്റെഫി സേവ്യര്‍

മുഖവുര ആവശ്യമില്ലാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. നിരവധി ചിത്രങ്ങളാണ് ഇപ്പോഴും റിലീസ് തീയതി കാത്തിരിക്കുന്നത്.പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ പുതിയ ചിത്രം ‘ ഒറ്റ്’ ഇപ്പോള്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ അരവിന്ദ് ഗോസ്വാമി കാലങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഒറ്റ്.
ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇപ്പോള്‍ ഒറ്റിലെ കുഞ്ചാക്കോ ബോബന്‍ കഥാപാത്രത്തെ കുറിച്ചുള്ള പുത്തന്‍ വിശേഷങ്ങള്‍ അടങ്ങിയൊരു കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സിനിമയിലെ കോസ്റ്റിയൂം ഡിസൈനറായ സ്‌റ്റെഫി സേവ്യറാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത കുഞ്ചാക്കോ ബോബന്‍ കഥാപാത്രമായിരിക്കും ഒറ്റില്‍ കാണുകയെന്നാണ് സ്റ്റെഫി പറയുന്നത്. ‘കുഞ്ചാക്കോ ബോബനൊപ്പമുള്ള പത്താമത്തെ ചിത്രമാണ് ഇത്.

ഇതുവരെ നിങ്ങള്‍ സ്‌ക്രീനില്‍ കാണാത്ത വിധത്തിലുള്ള ഒരു കുഞ്ചാക്കോ ബോബനെ കാണാമെന്ന ഉറപ്പ് നല്‍കുന്നു’ എന്നായിരുന്നു അവര്‍ കുറിച്ചത്. ചിത്രത്തിലെ നടി ദീപ തോമസുമൊത്തുള്ളൊരു ചിത്രവും കഴിഞ്ഞ ദിവസം സ്റ്റെഫി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ച സന്തോഷം പങ്കുവെച്ച് നിര്‍മാതാക്കള്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ബോളിവുഡ് താരം ജാക്കി ഷ്രോഫും സുപ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Related Articles

Latest Articles