Sunday, April 28, 2024
spot_img

പ്രധാന സാക്ഷികളെ വീണ്ടും വിസ്തരിക്കാം; നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Molestation Case) എട്ട് സാക്ഷികളെ വിസ്തരിക്കാൻ അനുമതി നൽകി ഹൈക്കോടതി. ദില്ലി ഹൈക്കോടതിയാണ് നിർണ്ണായക വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രധാന സാക്ഷികളെയാണ് വീണ്ടും വിചാരണ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ നേരത്തെ കേസിൽ നിർണായക മൊഴി നൽകിയേക്കാവുന്ന സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

12 സാക്ഷികളെ വിസ്തരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. എന്നാൽ നാല് സാക്ഷികളെ വിസ്തരിക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം രേഖകൾ വിളിച്ചു വരുത്തണം എന്ന ഹർജിയും കോടതി അനുവദിച്ചു.10 ദിവസത്തിനുള്ളിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും നിർദ്ദേശിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജിയിൽ വിധി പറഞ്ഞത്. വിചാരണ വേളയിൽ ഹർജിയിൽ ഹൈക്കോടതി ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അനുകൂല വിധി ഉണ്ടാകുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇതാണ് ഇപ്പോൾ നീങ്ങിയിരിക്കുന്നത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയത്.

ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് ശക്തമായിത്തന്നെ എതിർത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസെടുത്തിരിക്കുന്നത് എന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞത്. അപായപ്പെടുത്താൻ ഗൂഢാലോചനയെന്ന കേസ് പൊലീസിന്‍റെ കള്ളക്കഥ ആണെന്നും മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിൽ ദിലീപ് വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles