Thursday, October 8, 2026

തന്റെ മകൾ കേരളത്തിന്റെ കൂടി മകളാണ്; പ്രതിക്ക് വധശിക്ഷ കിട്ടണം; ആലുവ കൊലപാതകത്തിൽ മകൾക്ക് നീതിലഭിക്കണമെന്ന ആവശ്യവുമായി ചാന്ദ്നിയുടെ പിതാവ്

ആലുവ: അഞ്ച് വയസ്സുകാരി ചാന്ദ്നിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹമെന്ന് കുട്ടിയുടെ പിതാവ്. തനിക്കും കുടുംബത്തിനും അത് കാണണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ കേരളത്തിന്റെ കൂടി മകളാണ്. സർക്കാർ അതിന് തക്കതായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരെയോ പോലീസിനെതിരെയോ പരാതിയില്ല. സർക്കാരിലും പോലീസിലും പൂർണവിശ്വാസമുണ്ട്. പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂ എന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

Related Articles

Latest Articles