Sunday, May 19, 2024
spot_img

ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ വിനോദ സഞ്ചാര, ഹോസ്‌പിറ്റാലിറ്റി മേഖലയിലെ അന്താരാഷ്ട്ര പുരസ്‌കാരം ഡി രാജശേഖരൻ നായർക്ക്; അവാർഡ് നവീന ആശയങ്ങളും, നേതൃത്വ പാടവവും, വീക്ഷണവും പരിഗണിച്ചെന്ന് പുരസ്‌കാര നിർണ്ണയ സമിതി

തിരുവനന്തപുരം: ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ വിനോദ സഞ്ചാര, ഹോസ്‌പിറ്റാലിറ്റി മേഖലയിലെ അന്താരാഷ്ട്ര പുരസ്‌കാരം ആർ ആർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി രാജശേഖരൻ നായർക്ക്. മാനേജ്‌മന്റ് രംഗത്തെ അസാമാന്യ നേതൃപാടവവും , വീക്ഷണവും, നവീന ആശയങ്ങളും പരിഗണിച്ചാണ് പുരസ്കാരമെന്ന് ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ് ചീഫ് എഡിറ്റർ അറിയിച്ചു. ആർ ആർ ഹോളിഡേ ഹോംസ് പ്രൈവറ്റ്, ആർ ഗാക് ഇലെക്ട്രോഡ്സ് ലിമിറ്റഡ്, സായികൃഷ്ണ പബ്ലിക് സ്കൂൾ, ഉദയ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാരഥിയാണ് രാജശേഖരൻ നായർ. കേന്ദ്ര സർക്കാരിന്റെ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാൻ, ഗ്രീൻ സിറ്റി ക്ലീൻ സിറ്റി തുടങ്ങിയ പദ്ധതികൾ തന്റെ കർമ്മമണ്ഡലത്തിൽ നടപ്പിലാക്കാൻ നടത്തിയ ശ്രമങ്ങളെ അവാർഡ് നിർണ്ണയ സമിതി അഭിനന്ദിച്ചു.

പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നല്കുന്നതും, അർഹതപെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പെടെ അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ധാരാളം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഇതിനോടകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രത്യേക പുരസ്‌കാരം, മഹാത്മാ ഗാന്ധി എക്സെലൻസ് അവാർഡ്, റഷ്യൻ പാർലമെന്റ് അവാർഡ്, സ്റ്റാർ ഓഫ് ഏഷ്യ പുരസ്‌കാരം, തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles