ചന്ദ്രയാൻ-3 ദൗത്യം അതിന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുന്നതിനിടെ പേടകം പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. ലാൻഡറിലെ ലാൻഡർ പൊസിഷനിംഗ് ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ആയിരക്കണക്കിന് ഗർത്തങ്ങൾ നിറഞ്ഞ ചന്ദ്രോപരിതലത്തിന്റെ
ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിക്രം ലാൻഡർ വേർപിരിഞ്ഞ ഓഗസ്റ്റ് 17 നും അതിന് രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 15 നും ലാൻഡർ വീഡിയോ പകർത്തി.
Chandrayaan-3 Mission:
🌖 as captured by the
Lander Position Detection Camera (LPDC)
on August 15, 2023#Chandrayaan_3#Ch3 pic.twitter.com/nGgayU1QUS— ISRO (@isro) August 18, 2023
ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ -3 ഓഗസ്റ്റ് 5 നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5:47 നാണ് ലാൻഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് കുറഞ്ഞ ദൂരം 153 കിലോമീറ്ററും കൂടിയ ദൂരം 163 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ നിന്ന് കുറഞ്ഞ ദൂരം 30 കിലോ മീറ്ററും കൂടിയ 100 കിലോമീറ്ററുമായ ഭ്രമണ പഥത്തിലെത്തിച്ച ശേഷമാകും ലാൻഡിംഗ് നടത്തുക
ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്തതും ഐസ് നിക്ഷേപങ്ങളുണ്ടെന്നും കരുതുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ലാൻഡർ പോകുന്നത്. ഭാവിയിൽ ചന്ദ്രനിൽ സ്ഥാപിക്കുന്ന ബേസുകൾക്ക് ഓക്സിജനും റോക്കറ്റ് ഇന്ധനവും ഉത്പാദിപ്പിക്കാൻ ഈ ഐസ് നിക്ഷേപങ്ങൾ ഉപയോഗിക്കാനാകും. 14 ദിവസത്തെ ആയുസ്സുള്ള ചന്ദ്രയാൻ -3 ചന്ദ്രനിലെ എക്സോസ്ഫിയർ പഠിക്കുകയും പ്ലാസ്മ സാന്ദ്രത അളക്കുകയും ചന്ദ്രനിലെ ഭൂകമ്പ പ്രവർത്തനങ്ങൾ പഠിക്കുകയും ചെയ്യും. വിക്രം ലാൻഡർ വഹിക്കുന്ന 26 കിലോഗ്രാം ഭാരമുള്ള പ്രഗ്യാൻ റോവറും 14 ദിവസം പ്രവർത്തിക്കുകയും ചന്ദ്രനിലെ മണ്ണിന്റെ രാസ വിശകലനം നടത്തുകയും ചെയ്യും.

