Sunday, April 28, 2024
spot_img

മിഷൻ ചന്ദ്രയാൻ-3; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പങ്ക്‌വച്ച് ഐഎസ്ആർഒ; ക്രാഫ്റ്റ് ചന്ദ്രനിലേക്ക് നീങ്ങുമ്പോൾ പകർത്തിയതാണെന്ന് റിപ്പോർട്ട്

ജൂലൈ 14 ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പങ്ക്‌വച്ച് ഐഎസ്ആർഒ. ക്രാഫ്റ്റ് ചന്ദ്രനിലേക്ക് നീങ്ങുമ്പോൾ പകർത്തിയതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ആഗസ്ത് 6 ന് ലൂണാർ ഓർബിറ്റ് ഇൻസെർഷൻ നടന്നതിന് ശേഷമാണ് ചന്ദ്രന്റെ ചിത്രം പകർത്തിയത്. ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡർ ഇമേജറും ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറയുമാണ് ചിത്രങ്ങൾ പകർത്തിയത്.

ലാൻഡറിന്റെ സ്ഥാനവും ഓറിയന്റേഷനും വേഗതയും നിർണ്ണയിക്കാൻ കഴിയുന്ന തരത്തിൽ ചിത്രങ്ങൾ പകർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ രണ്ട് ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ പീനിയയിലുള്ള ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റത്തിന്റെ (LEOS) ലബോറട്ടറിയാണ് ലാൻഡർ വെലോസിറ്റി ക്യാമറ വികസിപ്പിച്ചെടുത്തത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററാണ് ലാൻഡർ ഇമേജർ ക്യാമറ വികസിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles