Tuesday, April 30, 2024
spot_img

ഈരാറ്റുപേട്ടയിൽ വീട് പൂർണമായി കത്തിനശിച്ച നിലയിൽ; വീട്ടുകാർക്ക് പൊളളലേറ്റു, തീപിടിക്കാനുള്ള കാരണം വ്യക്തമല്ല; അപകടം ഇന്ന് പുലർച്ചയോടെ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു. പുലർച്ചെ ആറരയോടെയാണ് അപകടമുണ്ടായത്. തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു.

ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്. തീ കെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Articles

Latest Articles