Saturday, April 27, 2024
spot_img

ചന്ദ്രയാൻ 2 വിജയപഥത്തിൽ: ചരിത്ര കുതിപ്പെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ട : ചന്ദ്രയാൻ 2 വിക്ഷേപണം ചരിത്ര കുതിപ്പെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്‍റെ ആദ്യംഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനുപിന്നാലെയാണ് ചെയർമാന്‍റെ പ്രതികരണം. പേടകം 181.616 കിലോമീറ്റർ അകലെയുള്ള ആദ്യ ഭ്രമണപഥത്തിൽ എത്തി. ഇതോടെ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണനിലയത്തിൽ വിജയാരവം മുഴങ്ങുകയാണ്.

പേടകത്തിൽ ആദ്യം ജ്വലിച്ച S 200 സോളിഡ് റോക്കറ്റുകൾ വിജയകരമായി വേർപെട്ടു, ക്രയോജനിക് എൻജിനും പ്രവർത്തിച്ചു തുടങ്ങി. ചന്ദ്രയാനിൽ നിന്നുള്ള ആദ്യ സിഗ്നലുകളും ഭൂമിയിൽ ലഭിച്ചു..

ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ‌നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ചന്ദ്രയാൻ 2 വഹിച്ചുയരുന്ന ജിഎസ്എൽവിയുടെ മാർക്ക് 3 /എം1 റോക്കറ്റിന്‍റെ ലോഞ്ച് റിഹേഴ്സൽ ജൂലൈ 20ന് പൂർത്തിയായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ 48 ദിവസത്തിനകം സെപ്റ്റംബർ ഏഴിനു തന്നെ ചന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

Related Articles

Latest Articles