Amarinder Singh
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്ന് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ് (Amarinder Singh). ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അദ്ദേഹം രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവം ആസൂത്രിതമാണെന്നത് വ്യക്തമായിരിക്കുകയാണ്.
ഫിറോസ്പൂരിലെ വേദിയിലേക്ക് വരുന്ന ബിജെപിയുടെ വാഹനങ്ങൾ തടയുന്ന പ്രതിഷേധക്കാരെ അവിടെ നിന്നും മാറ്റേണ്ടെന്ന് സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിരുന്നുവെന്നും അമരീന്ദർ സിംഗ് പറഞ്ഞു. നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മേൽപ്പാലത്തിലൂടെ താൻ പോയപ്പോൾ അവിടെ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഇത് പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുളള ആക്രമണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധിക്കുന്നതിന് പകരം പഞ്ചാബ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഛന്നിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമരീന്ദർ സിംഗ് രംഗത്തെത്തിയത്. നേരത്തെ മീ ടൂ ആരോപണത്തിന് പിന്നാലെ വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയപ്പോൾ ഛന്നി തന്റെ കാലിൽ വീണ് മാപ്പപേക്ഷിച്ചിട്ടുണ്ട്. അന്ന് ഛന്നിയെ സഹായിച്ചതിൽ കുറ്റബോധമുണ്ട്.
അതേസമയം വിശ്വസിക്കാൻ കൊള്ളാത്ത വ്യക്തിയാണ് ഛന്നിയെന്നും ഇപ്പോൾ എന്നെ ഒഴിവാക്കാനാണ് ഛന്നി ശ്രമിക്കുന്നത് എന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. അയാളുടെ ബന്ധുവിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടികൾ പിടിച്ചെടുത്തിട്ടുണ്ടെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇവിടെ പ്രശ്‌നമുണ്ടാക്കിക്കൊണ്ട് രാജ്യത്തിന്റെ ക്രമസമാധാന നില തകർക്കാൻ പാക് ചാരസംഘടനയായ ഐഎസ്‌ഐ നീക്കങ്ങൾ നടത്തുന്നുണ്ട്. എന്നാൽ താനതിന് ഒരിക്കലും അനുവദിക്കില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. ഇപ്പോഴത്തെ ഭരണകൂടത്തെ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…