Saturday, May 18, 2024
spot_img

പ്രാർത്ഥനയുടെയോ ധ്യാനത്തിൻ്റെയോ ഭാഗമായി ഉരുവിടുന്ന വാക്യങ്ങളാണ് മന്ത്രങ്ങള്‍ ; ഈ 5 മന്ത്രങ്ങൾ ജപിച്ചാൽ ഈ ഫലം നിങ്ങളെ തേടി വരും

പ്രാർത്ഥനയുടെയോ ധ്യാനത്തിൻ്റെയോ ഭാഗമായി ഉരുവിടുന്ന വാക്യങ്ങളാണ് മന്ത്രങ്ങള്‍. നിരന്തരമായ ചിന്തനം കൊണ്ടു സംരക്ഷണം കിട്ടുന്നത് എന്നാണ് ‘മന്ത്രം’ എന്ന വാക്കിന്‍റെ അര്‍ത്ഥം. ഓരോ മന്ത്രങ്ങളും പ്രത്യേക ഊര്‍ജങ്ങളുടെ കലവറകളാണ്. ചുവടെ ചേര്‍ക്കുന്ന അഞ്ച് മന്ത്രങ്ങള്‍ ജപിച്ചാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും.പ്രപഞ്ചത്തിൻ്റെ ശബ്ദമാണ് ഓം. അതിഗഹനമായ തത്വങ്ങളാണ്‌ ഓം എന്ന അക്ഷരം പ്രതിനിധാനം ചെയ്യുന്നത്‌. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയർത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. അ,ഉ,മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതിൽ അടങ്ങയിരുക്കുന്ന ഓരോ അക്ഷരത്തിനും അതിൻ്റെ അർത്ഥ വ്യാപ്തിയുണ്ട്. ’അ’ ആദിമത്വത്തേയും ’ഉ’ ഉത്കർഷത്തെയും ’മ’ മിതിയേയും ചൂണ്ടിക്കാണിക്കുന്നു. അതിനാലാകണം ഓംകാരത്തെ സ്രുഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും.ഓം എന്ന മന്ത്രം ജപിക്കുന്നതിലൂടെ പ്രപഞ്ചത്തിൻ്റെ പ്രതിധ്വനി രൂപപ്പെടുമെന്നാണ് പറയുന്നത്. ഓം എന്നതിലൂടെ 432 ഹെര്‍ട്സ് പ്രകമ്പനമാണ് രൂപപ്പെടുന്നത്. സ്വരനാളപാളിയേയും സൈനസുകളേയും സ്പർശിയ്ക്കുന്ന പ്രകമ്പനവും ശബ്ദവും ഓം ജപത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഈ പ്രകമ്പനങ്ങൾ, വായുസഞ്ചാരമാർഗ്ഗങ്ങളെ വൃത്തിയാക്കുന്നതിനുവേണ്ടി സൈനസുകളെ തുറക്കുന്നു. ഒരു ധ്യാനത്തിന്റെ ഫലം നല്കുന്നതിനാൽ അത് നിങ്ങളെ വളരെയധികം സ്വസ്ഥമാക്കുന്നു. ഓം എന്ന ശബ്ദത്തിന്റെ പ്രകമ്പനം അത് ജപിക്കുന്നവരെ മാത്രമല്ല കേൾക്കുന്നവർക്കും നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു.

1 ഓം നമ ശിവായ

സംസ്കൃതത്തിലെ സുപ്രസിദ്ധമായ മന്ത്രമാണ് ഓം നമഃ ശിവായ. ശിവനെ നമിക്കുന്നു, ശിവനെ ആരാധിക്കുന്നു എന്നാണ് ഈ മന്ത്രം അർഥമാക്കുന്നത്. അഞ്ച് അക്ഷരങ്ങളുള്ളതിനാൽ നമഃ ശിവായ, പഞ്ചാക്ഷരീമന്ത്രം എന്നും അറിയപ്പെടുന്നു.ആത്മവിശ്വാസം രൂപപ്പെട്ടാൻ ഏറ്റവും അനുയോജ്യമായ മന്ത്രമാണ് ഓം നമ ശിവായ. യോഗ, ധ്യാനം എന്നിവയ്ക്കു പകരം നില്‍ക്കുന്ന ഒന്നു കൂടിയാണ്. ശിവനാമ ജപത്തിലൂടെ 99 ശതമാനം ഗ്രഹദോഷവും മാറുമെന്നാണ് വിശ്വാസം. ഈ മന്ത്രം അമൃതിൻ്റെ ഗുണവും ശരീരത്തിന് സൗണ്ട് തെറാപ്പിയുടെ ഗുണവും നൽകുമെന്നാണ് പറയപ്പെടുന്നത്. ഞാനെന്ന ഭാവത്തെ (അഹം) ഈ മന്ത്രം ഇല്ലാതാക്കു.

2 ലോകാ സമസ്ത സുഖിനോ ഭവന്തു

3 ‘സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാർഗേണ മഹിം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തിഃ’

4 ഓം പൂർണ്ണമദഃ പൂർണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ
പൂർണസ്യ പൂർണമാദായ പൂർണ്ണമേവാവശിഷ്യതെ ‘

5 ‘ഓം സഹനാവവതു സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ
തെജ്വസീന വതിതമസ്തു മാ വിദ്യുക്ഷവഹൈ
ഓം ശാന്തി ശാന്തി ശാന്തിഃ ‘

Related Articles

Latest Articles