Sunday, May 5, 2024
spot_img

ഇന്ന് മലയാളസിനിമക്ക് ആറാട്ട് ; കേരളത്തിൽ ഇന്ന് റിലീസ് ആയത് 9 സിനിമകള്‍

വിശേഷ ദിവസങ്ങളിലാണ് പൊതുവെ വൈഡ് റിലീസിംഗ് ഉണ്ടാവുക. എന്നാൽ അതിനെയെല്ലാം മാറ്റിക്കുറിച്ച് കേരളത്തിൽ ഇന്ന് റിലീസായത് ഒന്നും രണ്ടുമല്ല ഒന്‍പത് സിനിമകളാണ്. അതിൽ ഏറ്റവും പ്രധാനമായൊരു കാര്യമാണ് ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നത്,

അനിഖ സുരേന്ദ്രനെ നായികയാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ ഒരുക്കുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’.
നിഖില്‍ മുരളിയുടെ സംവിധാനത്തിൽ അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘ പ്രണയ വിലാസം’. സൂപ്പർ ശരണ്യക്ക് ശേഷം ഇവർ മൂന്നുപേരും ഒരുമിക്കുന്ന ചിത്രമാണിത്

ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡെയിന്‍ ഡേവിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകരന്‍ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘ബൂമറാംഗ്’, നിത്യ ദാസ്, ശ്വേത മേനോന്‍, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനില്‍ കുമ്പഴ സംവിധാനം ചെയ്ത ‘പള്ളിമണി’ എന്നിവയാണ് ഇന്നത്തെ റിലീസുകളില്‍ പ്രീ റിലീസ് പബ്ലിസിറ്റിയില്‍ മുന്നില്‍ നില്‍ക്കുന്ന പ്രധാന ചിത്രങ്ങൾ. ഇന്ന് റിലീസ് ചെയുന്ന മറ്റു ചിത്രങ്ങളാണ് ‘സന്തോഷം’, ‘ഡിവോഴ്സ്’, ‘ഏകന്‍’, ‘ധരണി’ എന്നിവ.

Related Articles

Latest Articles