Friday, May 17, 2024
spot_img

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം | YOGINI TEMPLE

മഹാരാഷ്ട്രയിലെ മൊറേന ജില്ലയില്‍ ജബല്‍പൂരിലെ മിതാവാലിയിലാണ് ചൗസാത് യോഗിനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്നും സംരക്ഷിക്കപ്പെ‌ടുന്ന യോഗിനി ക്ഷേത്രങ്ങളില്‍ ഒന്നായ ഇത് 11-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. താന്ത്രിക ആരാധനകളോടും ദുർമന്ത്രവാദത്തോടും ഒക്കെ ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് പണ്ടു മുതലേ യോഗിനി എന്ന വാക്ക്. ഏറെ ഭക്തിയോ‌ടും ഭയത്തോടും കൂടി മാത്രമാണ് യോഗിനിമാരെ കണ്ടിരുന്നത്. ശ്രീ യന്ത്രത്തിൽ വിവിധ പദവികൾ വഹിക്കുന്ന യോഗിനിമാർ, അതീന്ദ്രിയ ശക്തിയുടെ ഭാഗമായ സംയോജിത ഊർജ്ജത്തെ പ്രതിനിധീകരിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഊര്‍ജ്ജം അഥവാ ശക്തി ദുര്‍ഗ്ഗാ ദേവിയാണെന്നും വിശ്വാസമുണ്ട്. ജ്യോതി ശാസ്ത്രത്തില്‍ പ്രപഞ്ചത്തിന്‍റെ ഊര്‍ജ്ജമായും യോഗിനിമാരെ കാണുന്നു.

ഏഴാം നൂറ്റാണ്ടിലാണ് യോഗിനിമാരെ ആരാധിക്കുന്ന രീതിക്ക് തുടക്കമായതെന്നും 15-ാം നൂറ്റാണ്ട് വരെ അത് തുടര്‍ന്നു വന്നിരുന്നു എന്നുമാണ് വിശ്വാസം. അഗ്നി പുരാണം, കലിക പുരാണ്, സ്കന്ദ പുരാണം. ചതുര്‍വര്‍ഗ ചിന്താമണി തുടങ്ങിയ പല പുരാതന ഗ്രന്ഥങ്ങളിലും മായാ തന്ത്ര. കാമാഖ്യ തന്ത്ര തു‌ടങ്ങിയ താന്ത്രിക ഗ്രന്ഥങ്ങളിലും യോഗിനിമാരെക്കുറിച്ച് പറയുന്നുണ്ട്. ഒരു കാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന യോഗിനി വിശ്വാസവും യോഗിനി ക്ഷേത്രങ്ങളും ഇന്ന് വളരെ അപൂര്‍വ്വമായിട്ടുണ്ട്. വളരെ കുറച്ച് ക്ഷേത്രങ്ങള്‍ മാത്രമേ ഇന്ന് യോഗിനി ക്ഷേത്രങ്ങളായി അവശേഷിക്കുന്നുള്ളു. ചൗസത്ത് യോഗിനി ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്ന യോഗിനി ആരാധനാലയത്തിലെ നിലവിലുള്ള നാല് പ്രധാന ക്ഷേത്രങ്ങളിൽ രണ്ടെണ്ണം മധ്യപ്രദേശിലും രണ്ടെണ്ണം ഒഡീഷയിലുമാണ്.

സങ്കീര്‍ണ്ണമായ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഏകദേശം 100 അടി ഉയരത്തിലുള്ള ഒരു കുന്നിനു മുകളിലാണ് ക്ഷേത്രമുള്ളത്. 100 പ‌ടികള്‍ കയറി വേണം ക്ഷേത്രത്തിലെത്തുവാന്‍. 170 അടി അഥവാ 52 മീറ്റര്‍ ആരത്തില്‍ വൃത്താകൃതിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ 64 ചെറിയ ചേംബര്‍ അഥവാ അറകളും കാണാം. വൃത്താകൃതിയിലുള്ള ക്ഷേത്രത്തിനു നടുവില്‍ തുറസ്സായി നിറയെ തൂണുകളുള്ള മറ്റൊരു മണ്ഡപവും കാണുവാന്‍ സാധിക്കും. വൃത്താകൃതിയാണ് ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
നടുവിലുള്ള ശ്രീ ചക്രത്തിനു ചുറ്റുമായി യോഗിനിമാര്‍ അധിവസിക്കുന്നു എന്നതിനെയാണ് ഈ വൃത്താകൃതിയിലുള്ല നിര്‍മ്മിതി സൂചിപ്പിക്കുന്നത് എന്നാണ് വിശ്വാസം.

Related Articles

Latest Articles