Thursday, January 8, 2026

ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ’ ; ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത് ; ഒക്ടോബർ 14-ന് ചിത്രം തിയേറ്ററുകളിൽ എത്തും

ഗുജറാത്ത്‌ : 2023-ലെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഗുജറാത്തി ചിത്രം ‘ഛെല്ലോ ഷോ‘യുടെ ട്രെയ്‌ലർ പുറത്ത്. പാൻ നളിൻ സംവിധാനം ചെയ്ത ചിത്രം മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഛെല്ലോ ഷോ എന്നാൽ അവസാന സിനിമാ പ്രദർശനം എന്നാണ് അർത്ഥം. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് ‘ചെല്ലോ ഷോ’യിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.

ഗുജറാത്തിലെ എല്ലാ തിയേറ്ററുകളിലും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും ചിത്രം ഒക്ടോബർ 14-ന് പ്രദർശനത്തിനെത്തും.

Related Articles

Latest Articles