Friday, April 26, 2024
spot_img

നിയമം ലംഘിച്ചു; ചെല്‍സിക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

സൂറിച്ച്‌: ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിയെ ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ഫിഫ വിലക്കി. 18 വയസില്‍ താഴെയുള്ള വിദേശ കളിക്കാരെ ട്രാസ്ഫര്‍ ചെയ്യുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെത്തുര്‍ന്നാണ് അടുത്ത രണ്ടു ട്രാസ്ഫര്‍ വിന്‍ഡോയില്‍നിന്ന് ചെല്‍സിയെ വിലക്കിയത്.

2020 ജനുവരി വരെയാണ് വിലക്ക്. വിലക്കിനു പുറമെ 600,000 സ്വിസ് ഫ്രാങ്ക് പിഴയുമടയ്ക്കണമെന്ന് ഫിഫ നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാലത്തു കളിക്കാരെ മറ്റ് ക്ലബ്ബിനു നല്കുന്നതില്‍ വിലക്കില്ല.

ചെല്‍സിയുടെ അക്കാഡമിയിലേക്ക് 19 വയസ് തികയാത്ത 29 കളിക്കാരെ നിയമങ്ങള്‍ ലംഘിച്ചെടുത്തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിലക്കുണ്ടായത്. വിലക്കിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ചെല്‍സി അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷനും 510,000 സ്വിസ് ഫ്രാങ്ക് പിഴയടയ്ക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷമാണ് ഫിഫയെടുത്തത്. എന്നാല്‍ ഈ വിലക്ക് ക്ലബ്ബിന്റെ വനിത ടീമിനു ബാധകമല്ല.

Related Articles

Latest Articles