Friday, May 10, 2024
spot_img

ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 ബൈക്ക് യാത്രക്കാർക്കും പരിക്ക്

ചെങ്ങന്നൂർ: ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാരയ്ക്കാട് എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികരായ 4 പേരും ബൈക്ക് യാത്രികരായ 2 പേർക്കും ഗുരുതര പരിക്ക്. കാരയ്ക്കാട് വടക്കേ ചേരിപ്പടി കള്ള് ഷാപ്പിന് മുന്നിൽ പുലർച്ചെ 6 മണിക്കായിരുന്നു അപകടം സംഭവിച്ചത്.

പന്തളം ഭാഗത്ത് നിന്ന് വന്ന സിമന്റ് ലോറിയിലേക്ക് എതിരെ വന്ന കാർ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ ബൈക്കുകളിൽ ഇടിച്ച് 2 ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു . സമീപവാസികളും പരുമല പദയാത്രികരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചെങ്ങന്നൂരിൽ നിന്നെത്തിയ പോലീസും ഫയർഫോഴ്സും കാർ വെട്ടിപ്പൊളിച്ച് യാത്രികരെ പുറത്തെടുക്കുകയായിരുന്നു.

Related Articles

Latest Articles