Monday, April 29, 2024
spot_img

ചെന്നൈ സൂപ്പർ തന്നെ….!ആവേശപ്പോരാട്ടത്തിൽ അഞ്ചാം വട്ടവും ഐ പി എൽ കിരീടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്

അഹമ്മദാബാദ്: ആവേശപ്പോരാട്ടത്തിൽ അഞ്ചാം വട്ടവും ചെന്നൈ സൂപ്പർ കിങ്സ് കിരീടം സ്വന്തമാക്കി.
അവസാന പന്തു വരെ ആവേശത്തോടെയാണ് കാണികൾ കളികണ്ടത്. ത്രില്ലർ പോരാട്ടത്തിൽ ഐപിഎൽ കിരീടം നിലനിർത്താനിറങ്ങിയ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ് വിജയത്തിലേക്ക് കുതിക്കുകയാണ് ധോണിയും ടീമും.അവസാന ഓവറിലെ അവസാന പന്തിൽ ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസ്. മോഹിത് ശർമയെറിഞ്ഞ ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ച് രവീന്ദ്ര ജഡേജ ചെന്നൈയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകി.അഞ്ചാം കിരീട നേട്ടത്തിലൂടെ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം ചെന്നൈയും എത്തി.

മഴയെ തുടർന്ന് ചെന്നൈയുടെ ബാറ്റിങ് 15 ഓവറാക്കി ചുരുക്കിയിരുന്നു. അവരുടെ ലക്ഷ്യം 15 ഓവറിൽ 171 റൺസായി നിജപ്പെടുത്തി. ആ​ദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച ടോട്ടലാണ് ബോർഡിൽ ചേർത്തത്. ചെന്നൈ ബാറ്റങിന് ഇറങ്ങി മൂന്ന് പന്തുകൾ എറിഞ്ഞപ്പോഴേക്കും മഴയെത്തി. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസായിരുന്നു ചെന്നൈയുടെ സമ്പാദ്യം.മികച്ച തുടക്കമാണ് ഓപ്പണർമാർ ചെന്നൈയ്ക്കു നൽകിയത്.

Related Articles

Latest Articles