Friday, December 26, 2025

ചെട്ടികുളങ്ങര കുംഭഭരണി 7ന്; ഓണാട്ടുകരയുടെ രാത്രികൾക്ക് ഇനി കുത്തിയോട്ടത്തിന്റെ ചടുലതാളം

2 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പൂർണ്ണമായ രീതിയിൽ ഓണാട്ടുകരയ്‌ക്ക് ആഘോഷമായി ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിന്‌ ശിവരാത്രി നാളിൽ (ചൊവ്വാഴ്ച) തുടക്കം കുറിച്ചു. ഏഴിനാണ്‌ കുംഭഭരണി. കരകളിൽ കെട്ടുകാഴ്‌ചകളൊരുക്കും. കുത്തിയോട്ട വഴിപാടും നടക്കും. കോവിഡിനെത്തുടർന്ന്‌ കഴിഞ്ഞവർഷം രണ്ടു കെട്ടുകാഴ്‌ചകൾ മാത്രമാണ് ഒരുക്കിയിരുന്നത്.

കൂടാതെ കുംഭഭരണി നാളിൽ രാവിലെ കുത്തിയോട്ട സമർപ്പണം നടക്കും. വൈകിട്ട് 13 കരകളിൽനിന്നുള്ള കെട്ടുകാഴ്‌ചകൾ കാഴ്‌ചക്കണ്ടത്തിലിറങ്ങും. പിറ്റേന്ന്‌ പുലർച്ചെ എഴുന്നള്ളത്തോടെ സമാപിക്കും. എട്ടിടങ്ങളിലാണ്‌ കുത്തിയോട്ടം.

ചൊവ്വാഴ്‌ച രാവിലെ ക്ഷേത്രനടയിൽനിന്ന്‌ കുത്തിയോട്ട ബാലൻമാരെ ദത്തെടുക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. സന്ധ്യക്ക് കുത്തിയോട്ട വീടുകളിൽ കുത്തിയോട്ട ചുവടും പാട്ടും രേവതി ദിനംവരെ തുടരും. ഭരണി നാളിൽ പുലർച്ചെ ആഘോഷങ്ങളോടെ ഘോഷയാത്രയായി കുത്തിയോട്ടസംഘം ക്ഷേത്രത്തിലെത്തും.

മാത്രമല്ല ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌ക്കാവ് കരകളിലെ കെട്ടുകാഴ്‌ച നിർമാണം ചൊവ്വാഴ്‌ച പകൽ 11ന് തുടങ്ങും.

Related Articles

Latest Articles