Monday, May 6, 2024
spot_img

“പാകിസ്ഥാൻ ഞങ്ങളെ പറ്റിച്ചു, കൂടെ നിന്നത് ഇന്ത്യ മാത്രം”; താലിബാന്റെ പ്രസ്താവന കേട്ട് അമ്പരന്ന് പാകിസ്ഥാൻ

കാബൂൾ: കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലും ജീവിക്കുന്ന അഫ്ഗാനിലെ സാധാരണ ജനതയ്ക്ക് കഴിഞ്ഞ ദിവസം ഇന്ത്യ വീണ്ടും ഭക്ഷണ വസ്തുക്കൾ അയച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനും രാജ്യത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനിലെ ദുരിതബാധിതർക്കായി പാകിസ്ഥാൻ നൽകിയ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ രംഗത്തെത്തിയിരിക്കുകയാണ്(Taliban official slams Pak for sending inedible wheat, says India’s far better).

പാകിസ്ഥാൻ ഏറ്റവും മോശം ഗോതമ്പാണ് തന്നതെന്ന് താലിബാൻ ആരോപിച്ചു. എന്നാൽ ഇന്ത്യ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണ് തങ്ങളുടെ ജനതയ്‌ക്കായി കൈമാറിയതെന്നും താലിബാൻ നേതാക്കൾ വ്യക്തമാക്കി. താലിബാൻ നേതാക്കൾ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചീഞ്ഞതും ഉപയോഗശൂന്യവുമായ ഗോതമ്പാണ് അഫ്ഗാനിസ്ഥാനിലേക്ക് പാകിസ്ഥാൻ കയറ്റി അയച്ചതെന്ന് താലിബാൻ ആരോപിക്കുന്നു.

ഈ ഗോതമ്പ് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല. അത് ഉപയോഗിച്ചാൽ ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കും. പക്ഷേ ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചത് ഏറ്റവും മികച്ച ഗോതമ്പാണെന്നും’ താലിബാൻ വക്താവ് പത്രസമ്മേളനത്തിൽ പറഞ്ഞു. താലിബാൻ നേതാക്കൾ ഇക്കാര്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ആദ്യഗഡുവായി 2500 ടൺ ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചിരുന്നു.

Related Articles

Latest Articles