Monday, May 6, 2024
spot_img

ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, 17 അംഗ മന്ത്രിസഭയില്‍ ഒരു വനിത

ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗുജറാത്തിന്‍റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത്.

ഗവർണർ ആചാര്യ ദേവവ്രത് ഭൂപേന്ദ്ര പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.. ഗാന്ധിനഗറില്‍ നടന്ന ചടങ്ങില്‍ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയിലെ 16 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. 17 അംഗ മന്ത്രിസഭയില്‍ ഒരു വനിത മാത്രമാണുള്ളത്.

ഭൂപേന്ദ്ര പട്ടേൽ തുടർച്ചയായ രണ്ടാം വർഷമാണ് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 13നാണ് ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേൽ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖ ബിജെപി നേതാക്കൾ പങ്കെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി റെക്കോർഡ് വിജയം രേഖപ്പെടുത്തി, സംസ്ഥാനത്തെ 182 അസംബ്ലി സീറ്റുകളിൽ 156 സീറ്റുകളും നേടി.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ചു.

Related Articles

Latest Articles