Saturday, May 18, 2024
spot_img

കുട്ടിയെ മർദ്ദിച്ച കേസ്; ശിശുക്ഷേമസമിതി സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ. വിജയകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടിയെ മർദ്ദിച്ച കേസിൽ ശിശുക്ഷേമസമിതി സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ വിജയകുമാറിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് 75 പ്രകാരവും ഐപിസി 324 വകുപ്പ് ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

ആയ നൽകിയ പരാതി കഴിഞ്ഞദിവസം ജില്ലാഭരണകൂടം പോലീസിന് കൈമാറിയിരുന്നു. പരാതി പുറത്തുവന്നതോടെ കെ വിജയകുമാർ രാജിവെക്കുകയും ചെയ്തു. കേസിൽ അയാളുടെ മൊഴി രേഖപ്പെടുത്തി.

അഞ്ചുവയസിന് താഴെയുള്ള, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാർ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്നായിരുന്നു പരാതി.

Related Articles

Latest Articles