Friday, September 18, 2026

വെറിപിടിച്ച ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയവരിൽ കൈക്കുഞ്ഞും !കുഞ്ഞുങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇസ്രയേൽ !

ഇസ്രയേൽ – ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടക്കുന്നതിനിടെ, ഇസ്രായേൽ അതിർത്തി തകർത്ത് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയ കുട്ടികളുടെ ചിത്രങ്ങൾ പുറത്തു വന്നു. തങ്ങൾക്ക് മനുഷ്യ കവചമാക്കുവാനും ഇസ്രയേൽ ജയിലിൽ കഴിയുന്ന ഹമാസ് തീവ്രവാദികളുടെ മോചനത്തിനുമായാണ് അവർ സ്ത്രീകളെയും കുട്ടികളെയും അടക്കം തട്ടിക്കൊണ്ട് പോയത്. കുട്ടികളിൽ കൈക്കുഞ്ഞ് വരെയുണ്ട്. മോട്ടോർ ബൈക്കുകളിലടക്കമാണ് തട്ടിക്കൊണ്ട് പോകൽ നടന്നത്. മുപ്പതോളം ബന്ദികൾ ഗാസയിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നെങ്കിലും മറ്റുള്ള നൂറോളം പേരെ സംബന്ധിച്ചടുത്തോളം യാതൊരു വിവരവുമില്ല.

“ഇന്ന് രാത്രി ഞങ്ങളുടെ കുഞ്ഞുങ്ങൾ ഗാസയിൽ ചെലവഴിക്കുന്ന നാലാമത്തെ രാത്രിയാണ്.

അവർ ദ്രോഹിച്ചിട്ടുണ്ടോ, മുറിവേറ്റിട്ടുണ്ടോ, അല്ലെങ്കിൽ അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. ഇസ്രായേലിനെ പിന്തുണയ്ക്കേണ്ട സമയമാണിത്. ഐസിസ് പോലുള്ള സംഘടനയായ ഹമാസിൽ നിന്ന് ഞങ്ങളുടെ കുട്ടികളെയും മുതിർന്നവരെയും പുരുഷന്മാരെയും സ്ത്രീകളെയും രക്ഷിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക.” യെല്ല ട്രാവൽസ് എന്ന എക്സ് ഹാൻഡിലിൽ കുട്ടികളുടെ ചിത്രത്തിന് അടികുറിപ്പായി നൽകിയിരിക്കുന്നു.

Related Articles

Latest Articles