Monday, April 29, 2024
spot_img

ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യൂ എൻ ; എതിർത്ത് ചൈന ; ഭീകരവാദികളെ വെള്ളപൂശാൻ ശ്രമിക്കുന്ന ചൈനയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് ഇന്ത്യ

ന്യുയോർക്ക്: ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ തീരുമാനമെടുത്ത് യു എൻ. എന്നാലീ തീരുമാനത്തെ എതിർക്കുകയാണ് ചൈന . യു എസും ഇന്ത്യയും സംയുക്തമായി ഐക്യരാഷ്‌ട്രസഭയിൽ കൊണ്ടുവന്ന നിർദ്ദേശത്തെ ചൈന എതിർക്കുകയായിരുന്നു. 2008 ലെ മുംബൈ ആക്രമണത്തിൽ പങ്കുള്ള ഇയാൾക്ക് വേണ്ടി ഇന്ത്യ തിരച്ചിൽ ആരംഭിച്ചിട്ട് വർഷങ്ങളായി.

ഭീകരവാദികളെ വെള്ളപൂശാൻ ശ്രമിക്കുന്ന ചൈനയുടെ നിലപാടിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് ഭീകരൻ അബ്ദുൽ റൗഫ് അസ്ഹർ, ജമാഅത്ത് ഉദ് ദവ നേതാവും ഭീകരനായ അബ്ദുൽ റഹ്‌മാൻ മക്കിക്ക് എന്നിവരെ ആഗോള ഭീകരരായി പ്രഖ്യാപിക്കാൻ ഇന്ത്യ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ചൈന ഈ തീരുമാനത്തെ എതിർത്തു എതിർത്തു .

ഇന്ത്യ ഉൾപ്പെടുന്ന നിരവധി രാജ്യങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്തി നിരവധി പേരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് ലഷ്കർ ഇ ത്വയ്ബ ഭീകരൻ സാജിദ് മിർ. മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ ബന്ദികളെ കൊലപ്പെടുത്തുന്നതിനായി സാറ്റലൈറ്റ് ഫോണിലൂടെ നിർദ്ദേശം നൽകിയത് ഇയാളാണ്. കൂടാതെ ഭീകരരുടെ സുരക്ഷ സംബന്ധമായ കാര്യങ്ങളും ഇയാൾ നോക്കിയിരുന്നു എന്ന് ഇന്ത്യ അവകാശപ്പെടുന്നു.

ലോകത്ത് വിവിധ ഇടങ്ങളിൽ ആക്രമണങ്ങൾ നടത്തിയ ഇയാൾക്കെതിരെ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2019ൽ ഭേദഗതി വരുത്തിയ യു എ പി എ ആക്ട് പ്രകാരം ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2022ൽ പാകിസ്താനിൽ വെച്ച് പിടിയിലായ ഇയാളെ 15 വർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മിറിനെതിരെ ഇത്തരമൊരു നീക്കത്തിന് ഇന്ത്യയും അമേരിക്കയും തയ്യാറെടുക്കുന്നത്

Related Articles

Latest Articles