Thursday, May 16, 2024
spot_img

ഉ​ണ​ങ്ങി​യ ഓ​ല​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച നി​ല​യിൽ തെരുവ് നായയുടെ ജഡം കണ്ടെത്തി; ജീവനോടെ കത്തിച്ചതെന്ന് സംശയം

കൊല്ലം: ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ തെരുവ് നായയുടെ ജഡം കണ്ടെത്തി.
ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കൊല്ലം പുള്ളിക്കടയിലായിരുന്നു സംഭവം. ഉ​ണ​ങ്ങി​യ ഓ​ല​ക​ള്‍ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച നി​ല​യി​ലാ​ണ് നാ​യ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മു​തു​കി​ലും കാ​ലി​ലും മു​റി​വേ​റ്റ് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ഈ ​നാ​യ​യെ നേ​ര​ത്തെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍, കൊ​ല്ലം ഈ​സ്റ്റ് പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും അ​ന്വേ​ഷ​ണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. കുന്നത്തൂരില്‍ തെരുവുനായ ആക്രമണത്തില്‍ ആയുര്‍വേദ ഡോക്ടര്‍ക്ക് പരുക്കേറ്റു. നെല്ലിമുഗള്‍ സ്വദേശി ഡോ. ലിബിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ഡോക്ടറുടെ വലതു കൈപ്പത്തിക്കാണ് പരുക്കേറ്റത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പരുക്കേറ്റ ലിബിന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Related Articles

Latest Articles