Thursday, May 9, 2024
spot_img

പാൽക്കടലൊരുക്കാൻ ചൈനീസ് പശുക്കൾ !!
പ്രതിവർഷം ചുരത്തുന്ന പാൽ 18,000 ലിറ്റർ!!!

ബെയ്ജിങ് : പാൽക്കടലൊഴുക്കാൻ വിധം വലിയ അളവിൽ ചുരത്തുന്ന പശുക്കളെ ചൈനയിലെ ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. പ്രതിവർഷം ഏകദേശം 18,000 ലിറ്റർ പാലാകും ഇവ ചുരത്തുക. ഇത്തരത്തിൽ ക്ലോൺ ചെയ്ത മൂന്ന് പശുക്കിടാക്കളെ കഴിഞ്ഞ മാസം ചൈനീസ് പുതുവർഷത്തോടനുബന്ധിച്ച് നിംഗ്‌സിയ മേഖലയിലെ ലിംഗ്‌വു നഗരത്തിൽ ക്ഷീര കർഷകർക്ക് വിതരണം ചെയ്തു.സാധാരണ പശുക്കൾ വർഷത്തിൽ ആകെ 8,206 ലിറ്റർ പാലാണ് നൽകുന്നത്

ചൈനയിലെ ഗാർഹിക പാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനായാണ് നോർത്ത് വെസ്റ്റ് എ ആൻഡ് എഫ് സർവകലാശാലയിലെ വെറ്ററിനറി സയൻസിന്റെ നേതൃത്വത്തിൽ സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ എന്ന സെലക്ടീവ് ബ്രീഡിംഗ് പ്രക്രിയയിലൂടെയാണ് പശുക്കളെ സൃഷ്ട്ടിച്ചത്.1,000-ലധികം ഇത്തരം പശുക്കൾ അടങ്ങിയ ഒരു കൂട്ടത്തെ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഉണ്ടാക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം.

നിലവിൽ ഗാർഹിക പാൽ ആവശ്യത്തിന്റെ 30 ശതമാനമെങ്കിലും നിറവേറ്റാൻ ചൈന യൂറോപ്പിനെ ആശ്രയിക്കുന്നുവെന്നാണ് കണക്ക്. ഇതിനൊരു പരിഹാരാമാകാൻ പുതിയയിനം പശുക്കൾക്കായേക്കാം.

Related Articles

Latest Articles