Thursday, May 2, 2024
spot_img

ചൈനീസ് – പാക് സംയുക്ത സൈനിക അഭ്യാസം വടക്കൻ അറബിക്കടലിൽ പുരോഗമിക്കുന്നതിനിടെ ചൈനീസ് നാവിക വ്യൂഹം കറാച്ചിയിൽ നങ്കൂരമിട്ടു ! അന്തർവാഹിനികളെയടക്കം ഒപ്പിയെടുത്ത് ഉപഗ്രഹ ചിത്രങ്ങൾ

ചൈനയും പാകിസ്ഥാനും തങ്ങളുടെ സീ ഗാർഡിയൻ -3 നാവിക അഭ്യാസങ്ങൾ തുടരുന്നതിനിടെ കറാച്ചി തുറമുഖത്ത് നിരവധി മുൻനിര ചൈനീസ് യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. പാകിസ്ഥാനിലെ ഏറ്റവും തിരക്കേറിയ തുറമുഖത്ത് നങ്കൂരമിട്ട ഫ്ലീറ്റ് സപ്പോർട്ട് ഷിപ്പുകളെക്കുറിച്ചും അന്തർവാഹിനികളെക്കുറിച്ചും ഉപഗ്രഹ ചിത്രങ്ങൾ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

കറാച്ചി തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് നാവിക വ്യൂഹത്തിൽ ടൈപ്പ് 039 ഡീസൽ-ഇലക്‌ട്രിക് അന്തർവാഹിനി ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഈ അന്തർവാഹിനിയെ പറ്റിയുള്ള കൃത്യമായ ശേഷിയെ പറ്റിയുള്ള വിവരങ്ങൾ നാവിക രഹസ്യമാക്കി ചൈന ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ടൈപ്പ് 926 അന്തർവാഹിനിയായ ടെൻഡറും വ്യൂഹത്തിലുണ്ട് , അന്തർവാഹിനികൾക്ക് ആവശ്യവസ്തുക്കൾ സപ്ലൈ ചെയ്ത് തീരത്ത് എത്താതെ തന്നെ അവയെ സഹായിക്കാനുള്ള ശേഷിയുള്ളവയാണ് ഇവ. നൽകുന്നു.

ടൈപ്പ് 52 ഡി പടക്കപ്പൽ, രണ്ട് ടൈപ്പ് 54 ഫ്രിഗേറ്റുകൾ,യുദ്ധക്കപ്പലുകളെയും അന്തർവാഹിനികളെയും ദീർഘദൂര പ്രവർത്തനങ്ങൾ നിലനിർത്താൻ പ്രാപ്തമാക്കുന്ന ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ടൈപ്പ് 903 റീപ്ലനിഷ്‌മെന്റ് ഓയിലർ വിമാനവും വ്യൂഹത്തിലുണ്ട്.

വടക്കൻ അറബിക്കടലിൽ ഒരാഴ്ച നീളുന്ന അഭ്യാസം ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇത് പാകിസ്ഥാന്റെയും ചൈനയുടെയും നാവികസേനകൾ തമ്മിലുള്ള “ശക്തമായ ഉഭയകക്ഷി സൈനിക സഹകരണത്തിന്റെ പ്രതിഫലനമാണെന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ചൈന സമീപ വർഷങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമായി ചുവടുറപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനിലെയും ശ്രീലങ്കയിലെയും വാണിജ്യ തുറമുഖങ്ങളുടെ നിയന്ത്രണവും 2016-ൽ ജിബൂട്ടിയിലെ ആദ്യത്തെ വിദേശ സൈനിക താവളം ചൈന ഏറ്റെടുത്തതും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ പ്രധാന മിസൈൽ പരീക്ഷണ കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ കര- നാവിക- വ്യോമസേനകളെ ചൈന നിരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന് വാൻകൂവറിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറായ സ്വരൺ സിംഗ് അഭിപ്രായപ്പെട്ടു

Related Articles

Latest Articles