Saturday, May 4, 2024
spot_img

SBI എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഒടിപി നിർബന്ധമാക്കി;സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം

ദില്ലി; ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഒടിപി നിർബന്ധമാക്കി. എടിഎം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പ് നടത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് എസ്ബിഐയുടെ പുതിയ നീക്കം. ഉടൻ തന്നെ മറ്റ് ബാങ്കുകളിലും സംവിധാനം ഏർപ്പെടുത്തിയേക്കും.

പണമിടപാട് സമയത്ത് പണം പിൻവലിക്കുന്നതിന് മുന്നോടിയായി ഒടിപി രേഖപ്പെടുത്താനുള്ള സ്ക്രീൻ അധികമായി ചേർത്താണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഒടിപി രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ പണം പിൻവലിക്കാൻ സാധിക്കൂ. ബാങ്കുമായി ലയിപ്പിച്ചിരിക്കുന്ന ഫോൺ നമ്പരിലേക്കാണ് നാല് അക്ക ഒടിപി ലഭിക്കുന്നത്. 10,000മോ അതിൽ കൂടുതൽ തുക എടിഎമ്മിൽ നിന്നും പിൻവലിക്കാനാണ് ഒടിപി വേണ്ടത്. .

Related Articles

Latest Articles