Monday, November 2, 2026

ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത് എത്തില്ല; പ്രവേശനാനുമതി നിഷേധിച്ച് ഹംമ്പൻതോട്ട തുറമുഖത്തിൻ്റെ അധികൃതർ

കൊളംബോ: ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖത്ത് പ്രവേശിപ്പിക്കില്ല. ഹംമ്പൻതോട്ട തുറമുഖത്തിൻ്റെ അധികൃതർ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ആണ് യുവാൻ വാങ് 5 കപ്പൽ തുറമുഖത്ത് എത്തേണ്ടിയിരുന്നത്.

അതേസമയം, പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോർട്ട് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് ചാരകപ്പൽ ശ്രീലങ്കൻ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈൽ, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്നലുകൾ കപ്പലിന് ചോർത്താനാകും. ഇത് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണമായി.

കപ്പൽ ശ്രീലങ്കൻ തീരത്തേക്ക് പ്രവേശിക്കുന്നതിനെതിരായ ഇന്ത്യയുടെ എതിർപ്പിനെ “ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്. തുടർന്ന് ഇന്ത്യയുടെ എതിർപ്പ് കണക്കിലെടുത്ത് ശ്രീലങ്കയും കപ്പലിൻ്റെ വരവ് വൈകിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles