Tuesday, October 6, 2026

പാകിസ്ഥാന്റെ ക്രൂരത; അഞ്ച് വർഷം മുമ്പ് മതനിന്ദ ആരോപിച്ച് കേസെടുത്ത ക്രിസ്ത്യൻ യുവാവിന് വധ ശിക്ഷ വിധിച്ചു

പാകിസ്ഥാൻ: അഞ്ച് വർഷം മുമ്പ് മതനിന്ദ ആരോപിച്ച് കേസെടുത്ത ക്രിസ്ത്യൻ മെക്കാനിക്കിന് പാകിസ്ഥാൻ കോടതി വധശിക്ഷ വിധിച്ചു. 2017 ജൂണിൽ കടയിൽ വന്നയാളുമായി തർക്കമുണ്ടായതിനെ തുടർന്നാണ് ക്രിസ്ത്യൻ യുവാവായ അഷ്ഫാഖ് മസിഹിനെ അറസ്റ്റ് ചെയ്തതെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മതനിന്ദയ്ക്ക് വധശിക്ഷ ലഭിക്കാവുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്ഥാൻ.

2017 ജൂണിൽ, ലാഹോറിലെ ഒരാളുടെ ബൈക്ക് റിപ്പയർ ചെയ്തു നൽകിയിരുന്നു, തുടർന്ന് പണം ആവശ്യപ്പെട്ടപ്പോൾ, ഉപഭോക്താവ് മുഴുവൻ തുക നൽകാതെ താനൊരു ഭക്തനാണെന്ന് അറിയിക്കുകയായിരുന്നു. അതുകൊണ്ടു മുഴുവൻ പണവും നൽകാനാകില്ലെന്ന് അയാൾ പറഞ്ഞു.
എന്നാൽ താൻ ക്രിസ്തുവിൽ വിശ്വസിക്കുന്നയാളാണെന്ന് പറഞ്ഞ് മസിഹ് അത് നിരസിച്ചു. ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം ആരംഭിച്ചു. സ്ഥലത്ത് ജനങ്ങൾ തടിച്ച് കൂടുകയും ചെയ്തു. മസിഹ് മുഹമ്മദ് നബിയെ അനാദരിക്കുന്നതായി അവിടെ കൂടിയവർ ആരോപിച്ചു. എന്നാൽ ക്രിസ്ത്യാനികൾക്ക് യേശുവാണ് പരമോന്നതമെന്ന് മസിഹ് പറഞ്ഞു.

ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി മാസിഹിനെ അറസ്റ്റ് ചെയ്യുകയും മതനിന്ദയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 2019 മുതൽ, കേസ് ഒന്നിലധികം മാറ്റിവയ്ക്കലിന് സാക്ഷ്യം വഹിച്ചു.
ഭാര്യയും മകളുമുള്ള മസിഹ്, അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ 2019 ൽ പരോളിൽ പുറത്തിറങ്ങിയിരുന്നു. മസിഹിന്റെ അറസ്റ്റിന് ശേഷം, അദ്ദേഹത്തിന്റെ കുടുംബം ലാഹോറിൽ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

മതനിന്ദ ആരോപിച്ച് ഒരു വർഷം മുമ്പ് അറസ്റ്റിലായ ഒരു ഹിന്ദു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ ബഹവൽപൂരിലെ കോടതി കഴിഞ്ഞ മാസം വെറുതെ വിട്ടിരുന്നു. എന്നിരുന്നാലും, മതനിന്ദ നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിച്ച നിരവധി സംഭവങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ട്.

Related Articles

Latest Articles