Tuesday, September 22, 2026

ശക്തമായ മഴ; കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം, മൂന്നാറിൽ ശമിക്കാത്ത കാറ്റും മഴയും

ഇടുക്കി: മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും. ഇതേ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പോലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേവികുളം താലൂക്ക് ഓഫീസിലേക്ക് പോകുന്ന ഉദ്യോഗസ്ഥരടക്കം വഴിയിൽ കുടുങ്ങിയിരിക്കുകയാണ്.

മൂന്നാർ കോളനി എസ്റ്റേറ്റ് മേഖലയിലേക്ക് പോകുന്ന പോക്കറ്റ് റോഡുകളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. രാത്രി ആരംഭിച്ച മഴക്ക് ഇതുവരെയും ശമനമുണ്ടായിട്ടില്ല.

മഴ ശക്തമായ സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രൂൾ റൂം പ്രവർത്തന സജ്ജമാണ്. എന്നാൽ ദേശിയ പാതയിൽ മണ്ണിടിഞ്ഞതിനാൽ ഉദ്യോഗസ്ഥർക്ക് മൂന്നാറിലെത്തിപ്പെടാൻ കഴിയുകയില്ല. അടിയന്തരഘട്ടത്തിൽ യന്ത്രങ്ങൾ ലഭിക്കാത്തതാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രശ്നം.

Related Articles

Latest Articles