ദില്ലി: സി.ബി.സി.ഐയുടെ ക്രിസ്‌മസ് ആഘോഷം ഇന്ന് ദില്ലിയിൽ നടക്കും. ക്രിസ്‌മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി . 1944ൽ സ്ഥാപിതമായ സി.ബി.സി.ഐ കത്തോലിക്ക വിഭാഗത്തിന്റെ ഇന്ത്യയിലെ പ്രധാന സംഘടനയാണ്.ഇന്ത്യൻ കാത്തലിക് ചർച്ച് ആസ്ഥാനത്ത് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.വൈകിട്ട് ആറിന് ദില്ലി ഗോൾഡാക് ഘാനയിലെ സി.ബി.സി.ഐ ആസ്ഥാനത്താണ് ആഘോഷങ്ങൾ
.സി.ബി.സി.ഐ പ്രസിഡന്റ്റ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ . കർദ്ദിനാൾ ക്ലീമിസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക.ഗോൾഡാക് ഘാനയിലെ ദേവാലയത്തിൽ എത്തുന്ന പ്രധാനമന്ത്രി ക്രിസ്‌മസ് പ്രാർത്ഥനകളിലും പങ്കെടുക്കും കൂടാതെ ക്രൈസ്തവ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കായി പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിട്ട് . കേന്ദ്രമന്ത്രി ജോർജ് കുര്യൻ , ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ , അനൂപ് ആന്റണി , അനിൽ ആന്റണി,എന്നിവരും പങ്കെടുക്കും .അതേസമയം ഡിസംബർ 19ന്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്‌മസ് ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു

