Saturday, October 24, 2026

റേഷൻ അരി കടത്ത് സംഘങ്ങൾ വീണ്ടും സജീവം !തമിഴ്നാട്ടിലെ ഒരു രൂപ അരികേരള മാർക്കറ്റിൽ 40 രൂപ

തിരുവനന്തപുരം: റേഷൻ അരി കടത്ത് സംഘങ്ങൾ വീണ്ടും സജീവമാകുന്നു .പാലക്കാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ തമിഴ്നാട് അതിർത്തി കടന്നാണ് റേഷൻ അരി കൂടുതലായി എത്തുന്നത് .. റേഷനരി തമിഴ്നാട്ടിലെ താവളങ്ങളിലെത്തിച്ചു പോളിഷ് ചെയ്ത് അതിർത്തികടത്തി വിടും അല്ലെങ്കിൽ റേഷനരി അതിർത്തി കടത്തി കേരളത്തിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് പോളിഷ് ചെയ്ത് വേറെ ചാക്കുകളിലാക്കും ഇങ്ങനെയാണ് അരി പൊതുവിപണിയിൽ എത്തുന്നത്.

അതേസമയം പൊള്ളാച്ചിയിലെ മില്ലുകൾ കേന്ദ്രീകരിച്ച് റേഷൻഅരിപൊടിച്ച് കവറിലാക്കി അരിപ്പൊടിയായും എത്തിക്കുന്നുണ്ട്. എന്നാൽ ഇതിനുമുൻപ് തമിഴ്നാട് കടന്നുവരുന്ന റേഷനരി പിടികൂടാൻ ഓണക്കാലത്ത് തമിഴ്നാട്, കേരള പൊലീസ് സംഘം സംയുക്തമായി അതിർത്തികളിൽ പരിശോധന നടത്തിയിരുന്നു ഇതിന്റെ ഭാഗമായി ടൺ കണക്കിനരി വാളയാർ, ആര്യങ്കാവ് ചെക്കു പോസ്റ്റുകൾക്കു സമീപം പോലീസ് പിടിച്ചിട്ടുമുണ്ടായിരുന്നു .തമിഴ്നാട്ടിൽ ഒരു റേഷൻ കാർഡുടമയ്ക്ക് 40 കിലോ വരെ അരിയാണ് ഒരു രൂപ നിരക്കിൽ മാസം തോറും നൽകുന്നത്. കിലോഗ്രാമിന് 15 മുതൽ 17 രൂപവരെ നൽകിയാണ് ഗുണഭോക്താക്കളിൽ നിന്നു തമിഴ്നാട്ടിലെ ഇടനിലക്കാർ വാങ്ങുന്നത്. ശരശശരി 25 രൂപയ്ക്ക് കേരളത്തിലെ മില്ലുടമയ്ക്ക് അരി കിട്ടും. പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുമ്പോൾ രൂപ 40 രൂപയിലധികമാണ് വാങ്ങുന്നത് . എന്നാൽ ശരശശരി 25 രൂപയ്ക്ക് കേരളത്തിലെ മില്ലുടമയ്ക്ക് അരി കിട്ടും. പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുമ്പോൾ അത് രൂപ 40തിലേറെ ആകുന്നു എന്നതാണ് സത്യം .

Related Articles

Latest Articles