ലണ്ടൻ: മയക്കുമരുന്ന് പാക്കറ്റുകൾകൊണ്ട് ക്രിസ്മസ് ട്രീ ഉണ്ടാക്കി തരംഗമാകാൻ ശ്രമിച്ച ഡ്രഗ് ഡീലർ പിടിയിലായി. ക്രിസ്മസ് ട്രീ അലങ്കരിച്ചത് മുഴുവൻ മയക്കുമരുന്നുകൾ കൊണ്ടായിരുന്നു.കുഞ്ഞ് കുഞ്ഞ് ഡ്രഗ്സ് പാക്കറ്റുകളും കറൻസികളുമാണ് മാർവിൻ പൊർസെല്ലിയുടെ ക്രിസ്മസ് ട്രീയിൽ തൂക്കിയിട്ടിരുന്നത്.
ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊർസെല്ലി മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ പിന്നീട് പോലീസ് ഫോണിൽ നിന്ന് കണ്ടെടുത്തു. പോലീസിന്റെ മയക്കുമരുന്നിനെതിരായ ഓപ്പറേഷന്റെ ഭാഗമായാണ് പൊർസെല്ലി അറസ്റ്റിലായത്. സംഭവം പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇത് മറ്റ് ഡ്രഗ് ഡീലേഴ്സിന് പാഠമായിരിക്കണമെന്നും പോലീസ്.

