Friday, May 17, 2024
spot_img

അമേരിക്ക കണ്ടുപിടിച്ചത് കൊളമ്പസ് അല്ല…സത്യം ഇതാണ്

അമേരിക്ക കണ്ടുപിടിച്ചത് കൊളമ്പസല്ല…സത്യം ഇതാണ് | CHRISTOPHER COLUMBUS

അമേരിക്ക കണ്ടുപിടിച്ചത് ആരാണ്… ഏത് സ്‌കൂള്‍ കുട്ടിയും കണ്ണുമടച്ച് പറയും ക്രിസ്റ്റഫര്‍ കൊളംബസ് എന്ന്. എന്നാല്‍ ഇനി അതങ്ങനെ ഉറപ്പിച്ച് പറയാന്‍ പറ്റില്ല. കൊളംബസ് അല്ല അമേരിക്ക കണ്ടുപിടിച്ചത് എന്നാണ് പുതിയ കണ്ടെത്തൽ. സ്‌പെയിന്‍കാരായ രണ്ട് സഹോദരങ്ങളാണത്രെ അമേരിക്ക കണ്ടുപിടിച്ചത്. ചരിത്രകാരനായ ഗാരി നൈറ്റ് എഴുതിയ “ദി ഫൊര്‍ഗോട്ടന്‍ ബ്രദേഴ്‌സ്” എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നുത്.

1942 ല്‍ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ 11 -ാം നൂറ്റാണ്ടില്‍ തന്നെ ലീഫ് എറിക്‌സണ്‍ എന്ന വ്യാപാരി അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നും പറയുന്നു. ജോണ്‍ കാബട്ട് എന്ന ഇറ്റലിക്കാരനാണ് അമേരിക്ക കണ്ടുപിടിച്ചതെന്നും ചില ചരിത്രകാരന്‍മാര്‍ പറയുന്നുണ്ട്.

തന്റെ കപ്പല്‍ യാത്രകള്‍ക്കിടെ പാലോസില്‍ വച്ച് തദ്ദേശീയരുടെ ആക്രമണത്തിന് കൊളംബസ് ഇരയായി. ഈ സമയത്താണ് കൊളംബസ് പിന്‍സോണ്‍ സഹോദരങ്ങളെ സഹയാത്തിനായി സമീപിക്കുന്നത്. മികച്ച നാവികരായ പിന്‍സോണ്‍ സഹോദരങ്ങളാണ് പിന്നീടുള്ള യാത്രക്ക് കൊളംബസിനെ സഹായിച്ചത്. അല്ലെങ്കില്‍ പിന്‍സോണ്‍ സഹോദരങ്ങള്‍ കാട്ടിയ വഴിയില്‍ അവരെ അനുഗമിക്കുക മാത്രമാണ് കൊളംബസ് ചെയ്തതെന്നാണ് ഗ്രന്ഥകര്‍ത്താവ് പറയുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles