Thursday, April 25, 2024
spot_img

‘കലാ-സാഹിത്യ സൃഷ്ടികള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധം’; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ സർക്കുലർ പിൻവലിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പിൻവലിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കുലറിനെതിരെ സാംസ്‌കാരികരംഗത്തുനിന്ന് വലിയ തോതിലുള്ള വിമര്‍ശനമുയര്‍ന്നിരുന്നു.

സാഹിത്യ സംസ്‌കാരിക രംഗങ്ങളിൽ ഏർപ്പെടുന്നതിനായി അനുമതി ആവശ്യപ്പെട്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ശുപാർശ ചെയ്യുന്നതിലേക്കുള്ള നിർദ്ദേശങ്ങളായിരുന്നു സർക്കുലറിൽ. ആശയക്കുഴപ്പങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്-സര്‍ക്കുലര്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Articles

Latest Articles