Wednesday, May 29, 2024
spot_img

ഉത്തരവ് വീണ്ടും പ്രഹസനമാകുമോ? പോലീസ് വാഹനങ്ങളുടെ ഗ്ലാസുകൾ കർട്ടനിട്ട് മറയ്ക്കരുതെന്ന് ഉത്തരവിറക്കി ഡിജിപി

കൊച്ചി: പോലീസ് വാഹനങ്ങളുടെ ഗ്ലാസുകള്‍ ഇനി കര്‍ട്ടനിട്ട് മറയ്ക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. അത്തരത്തില്‍ മറച്ചിട്ടുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് ഒഴിവാക്കണമെന്നും ഉത്തരവുണ്ട്. പോലീസ് വാഹനങ്ങളുടെ വശങ്ങളിലെ ചില്ലുകള്‍ കര്‍ട്ടനിട്ടു മറയ്ക്കരുതെന്ന് നേരത്തേ നിര്‍ദേശമുണ്ട്.
എന്നാല്‍, ഉന്നത പോലീസ് ഓഫീസര്‍മാരടക്കം ഈ ഉത്തരവ് പാലിക്കുന്നുണ്ടായിരുന്നില്ല.

ഈ സ്ഥിതി കണക്കിലെടുത്താണ് കര്‍ശന നിര്‍ദേശവുമായി ഡിജിപി രംഗത്തെത്തിയത്. പോലീസ് വാഹനങ്ങളുടെ ചില്ലുകള്‍ മറച്ചിരിക്കുമ്ബോള്‍ സ്വകാര്യ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും ഡിജിപി നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്.

Related Articles

Latest Articles