Thursday, May 16, 2024
spot_img

തൃപ്പൂണിത്തുറയിൽ ബി.എം.എസ് പ്രവർത്തകർക്ക് നേരെ ‘സി.ഐ.ടി.യു ഗുണ്ടകളുടെ’ അക്രമം; അഞ്ച് പേർക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറയിൽ ബി.എം.എസ് (BMS) പ്രവർത്തകർക്ക് നേരെ സി.ഐ.ടി.യു (CITU) പ്രവർത്തകരുടെ അക്രമം.

ഇന്ത്യൻ ഓയിൽ കോർപറേഷൻ തൃപ്പൂണിത്തുറ ഉദയംപേരൂർ പ്ലാന്റിലാണ് ബി.എം.എസ് പ്രവർത്തകർക്ക് നേരെ സി.ഐ.ടി.യു പ്രവർത്തകരുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ബി.എം.എസ് പ്രവർത്തകർക്ക് പരിക്കേറ്റു.

സ്വകാര്യ ഏജൻസിയിലേയ്‌ക്ക് പാചകവാതകം കയറ്റി വാഹനം കൊണ്ടു പോകുന്നതിൽ തൊഴിലാളികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്.

അതേസമയം തർക്കം ഉടലെടുത്തതിനെ തുടർന്ന് പോലീസ് സാന്നിധ്യത്തിൽ ചർച്ചയ്‌ക്ക് വിളിച്ച് വരുത്തിയിരുന്നു.

എന്നാൽ പോലീസ് സാന്നിധ്യത്തിൽ ചർച്ചയ്‌ക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നെന്ന് ബിഎംഎസ് വ്യക്തമാക്കി.

Related Articles

Latest Articles