Saturday, June 15, 2024
spot_img

കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി അശ്ലീല വിഡിയോ കാണിച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വന്ന സിഐടിയു തൊഴിലാളി പിടിയിൽ. പെരിങ്ങമ്മല കുണ്ടാളം കുഴി ലക്ഷംവീട് കോളനിയില്‍ പ്രേംകുമാര്‍(59) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമീപ പ്രദേശങ്ങളിലെ കുട്ടികളോട് സ്നേഹം നടിച്ചു ഇയാൾ വീട്ടിൽ വിളിച്ചു വരുത്തി തൻെറ ഫോണിൽക്കൂടി അശ്ലീലം കാണിക്കുന്നതും നഗ്നത പ്രദർശിപ്പിച്ചു പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും പതിവായിരുന്നുവെന്നു പോലീസ് പറയുന്നു. പ്രതി പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനും താന്നിമൂട് യൂണിറ്റ് സിഐടിയു മുന്‍ കണ്‍വീനറുമാണ്.

Related Articles

Latest Articles