ദില്ലി: ഒരു രാജ്യം ഒരു രജിസ്ട്രേഷന് പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന് പറഞ്ഞു.
ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഭൂമി രജിസ്ട്രേഷന് ഏകീകരിക്കുകയാണ് പദ്ധതികൊണ്ട് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്ട്ടിൽ പറയുന്നത്.
ബില്ലുകള് കൈമാറുന്നതിന് ഇ-ബില് സംവിധാനം നിലവിൽ കൊണ്ടുവരും. ഓണ്ലൈനായി ഇനി ബില്ലുകള്ക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബില് സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

