Friday, May 17, 2024
spot_img

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്.

വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തെ കടയിലേക്ക് കാറിടിച്ച് കയറ്റി യുവാക്കൾ ഭീകര അന്തരീക്ഷം സൃഷ്ട്ടിച്ചു. സംഭവത്തിൽ മൂന്ന് യുവാക്കള പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles