ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ജൂനിയർ കമ്മീഷൻഡ് ഓഫീസർ നായിബ് സുബേദാർ രാഗേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ബാരാമുള്ളയിലാണ് ഏറ്റുമുട്ടലാരംഭിക്കുന്നത്. രാവിലെവരെ തുടര്‍ന്ന ബാരാമുള്ളയിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. പിന്നാലെ ശ്രീനഗറിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കശ്മീരില്‍ വിവിധ പ്രദേശങ്ങളിലായി നുഴഞ്ഞുകയറ്റ ശ്രമങ്ങളുണ്ടാവുന്നുണ്ട്.
സുരക്ഷാ സേനയുടെയും ജമ്മു കശ്മീര്‍ പോലീസിന്റെയും സംയുക്ത പട്രോളിങ്ങിനിടെയാണ് ശ്രീനഗറിലെ സബര്‍വന്‍ വനമേഖലയിൽ ഏറ്റുമുട്ടലാരംഭിച്ചത്. ഇതിന് പിന്നാലെ കിഷ്ത്വാര്‍ ജില്ലയിലെ ചാസ് മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു.
രണ്ട് ഡിഫന്‍സ് ഗാര്‍ഡുകളെ വ്യാഴാഴ്ച ഭീകരര്‍ തട്ടിക്കൊണ്ടുപോയികൊലപ്പെടുത്തിയിരുന്നു. ഈ ഭീകരര്‍ സുരക്ഷാസേനയുടെ പിടിയിലായതായി കിഷ്ത്വാര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

