Monday, November 2, 2026

മുഖ്യമന്ത്രി വീണ്ടും വിവാദ നിഴലിൽ;മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ്‌സൈറ്റിലെ വിവരങ്ങള്‍ അപ്രത്യക്ഷമായി;തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം:പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് നിയമനം നല്‍കിയത് വിവാദമായതോടെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റില്‍ പിഡബ്ല്യുസി ഡയറക്ടര്‍ ജെയ്ക് ബാലകുമാറിനെക്കുറിച്ച് നല്‍കിയിരുന്ന വിവരങ്ങള്‍ അപ്രത്യക്ഷമായതിനു തെളിവുകള്‍ നിരത്തി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. എക്‌സാലോജിക്കിന്റെ വെബ്‌സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
ജെയ്ക് ബാലകുമാറിന്റെ ചിത്രവും അദ്ദേഹം കമ്പനിയുടെ മെന്റര്‍ ആണെന്ന വിവരവും 2020 മേയ് 20 വരെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നതായി മാത്യു കുഴല്‍നാടന്‍ പറഞ്ഞു.പിന്നീട് സൈറ്റ് നോക്കാന്‍ കഴിഞ്ഞിരുന്നില്ല.ജൂണ്‍ 20 ആയപ്പോഴേക്കും സൈറ്റ് വീണ്ടും ലഭിച്ചു തുടങ്ങി.അപ്പോള്‍ ജെയ്ക്കിന്റെ പേര് അതില്‍ ഉണ്ടായിരുന്നില്ല.

സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കാന്‍ മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ മകളാണെന്നു പറയുന്നില്ല. ജെയ്ക് എക്‌സാലോജിക്കിന്റെ മെന്ററല്ലെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി, താന്‍ പുറത്തുവിട്ട ചിത്രങ്ങള്‍ നിഷേധിക്കാന്‍ തയാറുണ്ടോയെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു. താന്‍ പറഞ്ഞ വിവരങ്ങള്‍ തെറ്റാണെങ്കില്‍ കേസെടുക്കാമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Related Articles

Latest Articles