തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് രവീന്ദ്രന്‍ ചികിത്സയിലുള്ളത്. കോവിഡാനന്തര ചികിത്സയെന്നാണ് നല്‍കുന്ന വിശദീകരണം. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്‍റെ തൊട്ടു മുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത് .

