Friday, May 17, 2024
spot_img

പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പർ യൂട്യൂബിൽ: സഹകരണ ബാങ്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് പരാതി

തിരുവനന്തപുരം: സഹകരണ പരീക്ഷാ ബോർഡ് നത്തിയ സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി പരാതി. പരീക്ഷ നടക്കുന്ന സമയം തന്നെ ചോദ്യങ്ങൾ യൂട്യൂബിൽ അപ് ലോഡ് ചെയ്‌തെന്നാണ് ആക്ഷേപം. പരാതി ഉന്നയിച്ചിരിക്കുന്നത് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ്.

മാർച്ച് 27നു 93 കേന്ദ്രങ്ങളിൽ 2:30 മുതൽ 4:30 വരെയായിരുന്നു ജൂനിയർ ക്ലർക്ക് തസ്തികയിലേക്ക് പരീക്ഷ നടന്നത്. എന്നാൽ 3:30നു തന്നെ ചോദ്യപേപ്പർ അപ് ലോഡ് ചെയ്തതായി ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. പ്രധാനപ്പെട്ട എല്ലാ ചോദ്യങ്ങളും യൂട്യൂബ് ചാനലിൽ വന്നെന്നാണ് ഉന്നയിക്കുന്ന ആരോപണം.

അതേസമയം കോഴിക്കോട് കേന്ദ്രീകരിച്ച്, പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ആരോപണം. പരീക്ഷയുടെ തലേദിവസം പണം വാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നും ഇവർ പറയുന്നു.

ഇതോടെ സംഭവത്തിൽ സഹകരണ സർവീസ് ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന് ഡി.ജി.പിക്കും പരാതി നൽകി. അറുപതിനായിരത്തിലേറെ ആളുകളാണ് പരീക്ഷയെഴുതിയത്. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം. ഇതോടെ സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ബോർഡ് അറിയിച്ചു.

Related Articles

Latest Articles