Sunday, September 20, 2026

ശബരിമലയിൽ താഴ്ന്ന് പറന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ; പ്രതികൂല കാലാവസ്ഥ മൂലമെന്ന് വിശദീകരണം

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്റെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്നുപറന്നത്. കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റർ ഉയരത്തിൽവരെ താഴ്ന്നുപറന്നു. നാലുപേർ
കോപ്റ്ററിലുണ്ടായിരുന്നു. 30 സെക്കൻഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു.
ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കൽവരെയുള്ള പ്രദേശങ്ങളും. പ്രതികൂല കാലാവസ്ഥ മൂലമാണ് ഹെലികോപ്റ്റർ ദിശ മാറി താഴ്ന്നുപറന്നതെന്ന് കോസ്റ്റ് ഗാർഡ് പ്രതികരിച്ചു.

അതേസമയം ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Latest Articles