Sunday, September 20, 2026

തീർത്ഥാടകർക്കൊപ്പം വിശ്രമിക്കാനെത്തി മൂർഖൻ !;ശബരിമല പാണ്ടിത്താവളവത്ത് കുടിവെള്ള ടാങ്കിന് സമീപം ആറടിയോളം നീളം വരുന്ന പാമ്പിനെ പിടികൂടി

ശബരിമല: പാണ്ടിത്താവളവത്ത് തീർത്ഥാടകർ കൂട്ടത്തോടെ വിശ്രമിക്കുന്ന കുടിവെള്ള ടാങ്കിന് സമീപത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കുടിവെള്ളം ശേഖരിക്കുവാനായി എത്തിയ തീർത്ഥാടകരാണ് പാമ്പിനെ കണ്ടത്.

ഇവർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.ആറടിയോളം നീളം വരുന്ന മൂർഖനെയാണ് പിടികൂടിയത്. മണ്ഡലകാല ആരംഭം മുതൽ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറ്റി ഇരുപതിലധികം പാമ്പുകളെയാണ് ഇതുവരെ പിടികൂടിയത്.

Related Articles

Latest Articles