Sunday, October 4, 2026

ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ;തലയ്ക്ക് പ്രഖ്യാപിച്ചിരുന്നത് 5 ലക്ഷം രൂപ

റാഞ്ചി :ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് ഭീകരനായ രാം പ്രസാദ് യാദവ് പിടിയിലായത്.ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പിടിയിലായ പ്രസാദ് പത്തിലധികം കേസുകളിലെ പ്രതിയാണ്. അക്രമത്തിൽ ഏർപ്പെടുന്ന തീവ്രവാദികളെ വെറുതെ വിടില്ല. മറ്റു ചിലർ കൂടി അറസ്റ്റിലാകാൻ സാധ്യത ഏറെയാണെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ രാജ് കുമാർ ലക്ര പറഞ്ഞു.

ഇതിനു കൂടാതെ മറ്റൊരു കമ്യൂണിസ്റ്റ് സംഘടനയായ ജാർഖണ്ഡ് ജൻ-മുക്തി പരിഷത്തിന്റെ ഏരിയ കമാൻഡറെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഈ സംഘടനയ്‌ക്ക് വിവരങ്ങൾ കൈമാറുന്ന വ്യക്തിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ജാർഖണ്ഡ് ക്രാന്തി മോർച്ചയിലെ ഒരു കമ്യൂണിസ്റ്റ് ഭീകരിയെയും പോലീസ് അറസ്റ്റ് ചെയ്തു. ലത്തേഹാർ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles