Thursday, May 2, 2024
spot_img

മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം; തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേ​ക ട്രെയിൻ, സർവീസ് സെപ്റ്റംബർ ഏഴ് വരെ

തിരുവനന്തപുരം: മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം. ഓണത്തിരക്ക് കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേയാണ് കേരളത്തിലൂടെ പ്രത്യേ​ക ട്രെയിൻ സർവ്വീസ് അനുവദിച്ചത്. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ ആരംഭിക്കുക. പൻവേലിൽ നിന്നു നാ​ഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്.

ഈ മാസം 22നു നാ​ഗർകോവിലിൽ നിന്നു പൻവേലിലേക്കും 24നു തിരിച്ചുമായിരിക്കും സർവീസ്. സെപ്റ്റംബർ ഏഴ് വരെയായിരിക്കും സർവീസ്. മൂന്ന് വീതം സർവീസുകളാണ് നടത്തുക.

Related Articles

Latest Articles