Thursday, October 8, 2026

കാലടിയിൽ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പരാതി;പോലീസ് ചോദ്യം ചെയ്യലില്‍ യുവാവ് കുടുങ്ങി

കൊച്ചി:കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി.തമിഴ്നാട് സ്വദേശി രത്‍നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ജാതി തോട്ടത്തിൽ വെച്ചാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്.

Related Articles

Latest Articles