Tuesday, May 21, 2024
spot_img

കാരുണ്യത്തിന്റെ തോലണിഞ്ഞ ചെന്നായ്ക്കൾ ! ചാരിറ്റിയുടെ മറവിൽ വീണ്ടും പീഡനവും സാമ്പത്തിക തട്ടിപ്പുമെന്ന് പരാതി ;പീഡനത്തിനിരയായത് ഭിന്നശേഷിക്കാരായ പെൺകുട്ടികൾ ; വ്യാജ ട്രസ്റ്റ് വിശ്വാസ്യത നേടിയെടുത്തത് എംഎൽഎ അടക്കമുള്ളവരുടെ പ്രൊമോഷണൽ വീഡിയോ ഉപയോഗിച്ച് !

പെരിന്തൽമണ്ണ സ്വദേശിയും, സോഷ്യൽ മീഡിയ ചാരിറ്റി നന്മ മരവുമായ പെരിന്തൽമണ്ണ സ്വദേശി സൈഫുള്ള താനിക്കാടനെതിരെ പോലീസിൽ പീഡനത്തിന് പരാതി നൽകി ഭിന്നശേഷിക്കാരിയായ പെൺകുട്ടി. 27 വയസ്സുകാരിയായ പരാതിക്കാരി സെറിബ്രൽ പാൾസി ബാധിച്ച് കയ്യും കാലുകളും ശോഷിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ നേരിടുന്നയാളാണ്.

ഭിന്നശേഷിക്കാർക്കായുള്ള തണലോരം ശലഭങ്ങൾ എന്ന ചാരിറ്റി ട്രസ്റ്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന പേരിൽ പരിചയപ്പെട്ട സൈഫുള്ള, ഭിന്നശേഷിക്കാരെ ടൂർ കൊണ്ടുപോകുക എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ക്രൂര പീഡനത്തിനിരയാക്കുകയും, പീഡന വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു വർഷക്കാലമായി പീഡനം തുടരുകയായിരുന്നുമെന്നും വഴങ്ങാതെ വന്നപ്പോള്‍ മാനസിക രോഗിയാക്കി ചിത്രീകരികരിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
നിരവധി ഭിന്നശേഷിക്കാരായ കുട്ടികളെ ഇയാൾ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവർ അപമാനം ഭയന്നാണ് പരാതി നൽകാത്തതെന്നുംരഹസ്യമായി മൊഴി നൽകാൻ തയ്യാറാണെന്നും പരാതിയിൽ പറയുന്നു .

‘ക്രൂരമായി പീഡിപ്പിക്കുന്ന സമയത്ത് അയാൾ പീഡിപ്പിച്ച ഭിന്ന ശേഷിക്കാരായ മറ്റ് പെൺകുട്ടികളെക്കുറിച്ച് പറഞ്ഞുകൊണ്ട് മൃഗ്ഗീയമായ ആഹ്ലാദം കണ്ടെത്തിയിരുന്നു. കൈകാലുകൾക്ക് ചലന ശേഷി ഇല്ലാത്തതിനാൽ നിസ്സഹായയായി പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. ബ്ലഡ് ഡോണേഷൻ ക്യാമ്പ്, RCC യാത്ര തുടങ്ങിയ പേരിൽ മാതാപിതാക്കളുടെ അനുമതി മേടിച്ചാണ് ഭിന്നശേഷിക്കാരെ ഇയാൾ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നത്. പീഡനം കൂടാതെ ലക്ഷക്കണക്കിന് രൂപ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളിൽ നിന്നും ഇയാൾ പിരിച്ചിട്ടുണ്ട് . ഭിന്ന ശേഷിക്കാരനായ കുട്ടിയുടെ പേരിൽ തൃശൂർ സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ തൃശൂർ സ്വദേശിനി തൃശൂർ ജില്ലാ കളക്ടർക്കും, പോലീസിനും രേഖമൂലം പരാതി നൽകിയിട്ടുണ്ട്. ട്രസ്റ്റ് ഉണ്ടെന്നുള്ളത് വ്യാജമാണെനും, ഒരു വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് പീഡനവും സാമ്പത്തിക തട്ടിപ്പും നടത്തുന്നത്’. പരാതിക്കാരി പറയുന്നു

പിന്നാലെ സമാനമായ ആരോപണവുമായി കൂടുതൽ ഭിന്നശേഷിക്കാരും, രക്ഷിതാക്കളും രംഗത്തെത്തുന്നുണ്ട്. നിരവധി പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന് ഇരയായ പെണ്‍കുട്ടികളുടെ സുഹൃത്തുക്കളും പറയുന്നു. പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഭിന്നശേഷിക്കാരുടെ അമ്മമാരോടും ഇയാൾ അപമര്യാദയായി പെരുമാറിയതായും ആരോപണമുയരുന്നുണ്ട് .

പല MLA മാരെയും, മറ്റ് പ്രമുഖ ചാരിറ്റി പ്രവർത്തകരുമായും അടുത്ത ബന്ധമുള്ള സൈഫുള്ള, ഒരു പ്രതിപക്ഷ എംഎൽഎയും ഒരു പ്രമുഖ ചാരിറ്റി പ്രവർത്തകനും ഉൾപ്പെടെ തണലോരം ശലഭങ്ങൾ എന്നാ ഈ വ്യാജ ചാരിറ്റി ട്രസ്റ്റിനുവേണ്ടി ചെയ്ത നിരവധി വീഡിയോകൾ പ്രൊമോഷനുവേണ്ടി ഉപയോഗിച്ചാണ് വിശ്വാസ്യത നേടിയത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ നിലവിൽ ഇവരാരും പ്രതികരിച്ചിട്ടില്ല

Related Articles

Latest Articles