Wednesday, May 22, 2024
spot_img

ഇക്കുറി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്; തിരുവോണം ബംബർ ഭാഗ്യക്കുറി പ്രകാശനം ചെയ്ത് ധനമന്ത്രി കെ എന്‍ ബാലഗോപാൽ, ടിക്കറ്റ് വിൽപ്പന ഈ മാസം 26 മുതൽ

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്ത് ധനമന്ത്രി കെ എന്‍ ബാലഗോപാൽ. ലോട്ടറിയില്‍ ഇക്കുറി ഒന്നാം സമ്മാനത്തിന് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കാനാണ് തീരുമാനം. ഒന്നാം സമ്മാനം നേരത്തേതു പോലെ 25 കോടിയായി തന്നെ തുടരും.

കഴിഞ്ഞവര്‍ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് ഒരു കോടി രൂപ വീതമാക്കി 20 പേര്‍ക്ക് നല്‍കുന്നത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനച്ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനം കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. ഈ മാസം 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

Related Articles

Latest Articles